ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം.തിരക്കേറിയ സ്ഥലത്ത് ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്്. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തിന് പിന്നാലെ വെടിയിവെപ്പും നടന്നു.രക്ഷാപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സൈന്യവും പൊലീസും നഗരത്തിലാകെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. നഗരത്തിലെ ആശുപത്രികളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ 32 പേരെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിലും സ്‌ഫോടനത്തിലും പൊലീസുകാര്‍ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണെന്നാണ് സംശയം. ക്വറ്റ തലസ്ഥാനമായ പ്രവിശ്യയില്‍ ഇത്തരം ആക്രമണങ്ങള്‍ ഇതിന് മുന്‍പ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തിയിട്ടുണ്ട്.
