മലപ്പുറം പി.മൂസ പത്ര പ്രവര്‍ത്തകരുടെ അവകാശത്തിനായി പോരാടിയ നേതാവ്

മലപ്പുറം പി.മൂസ പത്ര പ്രവര്‍ത്തകരുടെ അവകാശത്തിനായി പോരാടിയ നേതാവ്

കോഴിക്കോട്:  അസംഘടിതരായിരുന്ന സംസ്ഥാനത്തെ പത്ര പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും, അവകാശങ്ങള്‍ നേടികൊടുക്കുകയും ചെയ്ത ഉജ്ജ്വലനായ നേതാവായിരുന്നു മലപ്പുറം പി.മൂസയെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്സ് സൊസൈററി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സംഘടനയുടെ മുഖ്യ രക്ഷാധികാരി പി.ടി.നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സുനില്‍ കോഴിക്കോട്, ശ്രീകുമാര്‍ നിയതി, ഒ.വി.വിജയന്‍ കല്ലാച്ചി, പുരുഷു കക്കോടി, ഉസ്മാന്‍ ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു.
ചെറുകിട മാധ്യമങ്ങളുടെ ആവശ്യങ്ങളടങ്ങിയ അവകാശ പ്രഖ്യാപന രേഖ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനും സംഘടനയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 13ന് ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ടി.എം.സത്യജിത്ത് പണിക്കര്‍ സ്വാഗതവും, ശ്രീകല വിജയന്‍ നന്ദിയും പറഞ്ഞു.

മലപ്പുറം പി.മൂസ പത്ര പ്രവര്‍ത്തകരുടെ

അവകാശത്തിനായി പോരാടിയ നേതാവ്

Share

Leave a Reply

Your email address will not be published. Required fields are marked *