ഹൈദരാബാദ്: മകള്‍ കെ. കവിതയെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്)യില്നിന്ന് പുറത്താക്കി പാര്‍ട്ടി അധ്യക്ഷനായ കെ. ചന്ദ്രശേഖര റാവു. പാര്‍ട്ടി എംഎല്‍സിയായ കവിതയുടെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള കാരണമെന്നാണ് വിശദീകരണം.പാര്‍ട്ടിക്കെതിരെയും പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരമായി കവിത വിമര്‍ശനമുന്നയിച്ചത് നേതൃത്വത്തില്‍ അപ്രീതിക്ക് കാരണമായിരുന്നു. നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായുള്ള അകല്‍ച്ചക്ക് ആക്കം കൂട്ടിയിരുന്നു.
മകള്‍ കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു
