കോഴിക്കോട്: മെക്സ്. 7 കാലിക്കറ്റ് ബീച്ച്് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഓണാഘോഷവും നടത്തി. ബീച്ചില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടന് അംജദ് മൂസ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യായാമ മുറകളില്‍ ഏറ്റവും വ്യത്യസ്തവും ശാസ്ത്രീയവും എളുപ്പം പ്രാക്ടീസ് ചെയ്യാനുതകും വിധമാണ് മെക് 7ന്റെ വ്യായാമ മുറകളെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിദ്ധ മിമിക്രി ആര്‍ട്ടിസ്റ്റ് തൃശ്ശൂര്‍ നസീറിന്റെ പാട്ടും മൗത്ത് ഓര്‍ഗണ്‍ വായനയും സദസ്സിനെ ഇളക്കിമറിച്ചു. സാരെ ജഹാംസ അച്ചായും ദേശീയഗാനവും വളരെ മനോഹരമായി തൃശ്ശൂര്‍ നസീറിന്റെ മൗത്ത് ഓര്ഗണിലൂടെ ഒഴുകി. തുടര്‍ന്ന് നടന്ന ഗാനമാലയും നടന് അംജദ്ദ് മൂസയുടെ സ്റ്റണ്ട് റിഹേഴ്സല്‍ ഡെമൊണ്സ്ട്രേഷനും സിനിമാ അനുഭവം പറയലും രാവിലെ ബീച്ചിലെത്തിയ ഓരോരുത്തര്‍ക്കും വേറിട്ടൊരനുഭവമായി. മെക്. 7 ബീച്ച് കോര്‍ഡിനേറ്റര്‍ ടി.പി.എം. ഹാഷിര്‍ അലി സാഗതം പറഞ്ഞു. ചെയര്മാന് പ്രശാന്ത് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. മെക്. 7. ബീച്ച് ട്രെയ്നര്‍മാരായ സായ ഉമ്മര്‍ കറാനി, മന്‍സൂര്‍ കിണാശ്ശേരി, മമ്മദ് കോയ പാണ്ടിക ശാല എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മാധവന്, ഇ.വി. അബ്ദുള്ളക്കോയ, സി.സി. ഹസ്സന് സുനില്‍ കുമാര്‍, അസി.കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍, നൗഷിര്‍ കിനാലൂര്‍, സൈനുദീന്‍ കല്ലായി, നസീര്‍ കുറ്റിച്ചിറ അഷ്റഫ് ഐഎഫ്എസ് , ഫൈസല്‍ പയ്യാനക്കല്‍, എന്നിവര്‍ നേതൃത്വം നല്കി. കോര്‍ഡിനേറ്റര്‍ എം.ഫിറോസ് ഫിസ നന്ദിയും പറഞ്ഞു.
മെക്സ് 7കാലിക്കറ്റ് ബീച്ച് യൂണിറ്റ് ഓണാഘോഷം നടത്തി
