ന്യായാധിപന്മാരുടെ മനസ്സില്‍ നീതി വിളയാടുമ്പോള്‍ അതിന് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടേയും, മാനവികതയുടേയും മഴവില്ലുണ്ടാകുമെന്ന് ലോകത്തിന് പകര്‍ന്നു നല്കിയ നീതിപീഠത്തിലെ മാതൃകാ പുരുഷന് ഫ്രാങ്ക് കാപ്രിയോ വിടവാങ്ങിയിരിക്കുന്നു. ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍.
യുഎസിലെ റോഡ് ഐലന്റിലെ ഫെഡറല്‍ ഹില്ദേശത്ത് 1936ല്‍ ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അധ്യാപക ജീവിതത്തിലൂടെ കരിയറാരംഭിച്ച അദ്ദേഹം പിന്നീട് നിയമ ബിരുദം നേടി. 1985 മുതല്‍ 2023 വരെ അദ്ദേഹം സ്വമേധയാ വിരമിക്കുന്നതുവരെ പ്രൊവിഡന്‍സിലെ മുന്‍സിപ്പല്‍ കോടതിയിലെ മുഖ്യ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
പഴം, പാല് കച്ചവടക്കാരനായ കാപ്രിയോയുടെ പിതാവ് അന്റോണി കാപ്രിയോയും, മാതാവ് ഫിലോമെനയും മകനില്‍ ചൊരിഞ്ഞ കാരുണ്യ ബോധമാണ് കാപ്രിയോയെ നീതിപീഠത്തിലെ മാതൃകാ പുരുഷനാക്കിയത്്. തന്റെ അമ്മയുടെ നാമധേയത്തില്‍ ഫിലോമെന ഫണ്ട് സ്വരൂപിക്കുകയും അത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്തു. കേസുകള്‍ വ്യത്യസ്തമായി കൈകാര്യം ചെയ്തതിലൂടെ അദ്ദേഹത്തിന്റെ ന്യായാധിപ ജീവിതം ന്യായാധിപന്മാര്ക്കൊരു മാതൃക തന്നെയായി.
അദ്ദേഹത്തിന്റെ ജൂഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ കട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന നാമധേയത്തില്‍ ടെലിവിഷനുകളിലൂടെ ജനകോടികളുടെ ഹൃദയം കവര്‍ന്നു. കോടതിയിലെ സഹാനുഭൂതിയിലൂടെയാണ് ന്യായാധിപനെന്ന നിലയില്‍ അദ്ദേഹം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടത്.
രക്ഷിതാക്കളുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ അവരുടെ കുട്ടികളെ തന്റെ ഇരിപ്പിടത്തിനടുത്ത് ഇരുത്തും. വാദ പ്രതിവാദങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ തന്റെ രൂപത്തിലുള്ള പാവയെ ഒരു കൊച്ചു കുട്ടിയെ പോലെ ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറയും, വിധി ഇവന് പറയുമെന്ന്. ഇത് നീതി പ്രഖ്യാപിക്കുന്നതിലെ ഹൃദയാത്മകതയുടെ പ്രതീകമായി. അദ്ദേഹത്തിന്റെ ഇത്തരം രീതികള്‍ കോടതി മുറിയില്‍ നര്‍മ്മവും വിതറിയിരുന്നു. കേസിലകപ്പെട്ട വ്യക്തികളുടെ കുടുംബവും, വ്യക്തി ജീവിതവും തകരാതെ എങ്ങിനെ നീതി നടപ്പാക്കണമെന്ന് ലോകത്തിന് കാണിച്ചു തന്ന ന്യായാധിപനായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു
പഴം, പാല് കച്ചവടക്കാരനായ കാപ്രിയോയുടെ പിതാവ് അന്റോണി കാപ്രിയോയും, മാതാവ് ഫിലോമെനയും മകനില്‍ ചൊരിഞ്ഞ കാരുണ്യ ബോധമാണ് കാപ്രിയോയെ നീതിപീഠത്തിലെ മാതൃകാ പുരുഷനാക്കിയത്്. തന്റെ അമ്മയുടെ നാമധേയത്തില്‍ ഫിലോമെന ഫണ്ട് സ്വരൂപിക്കുകയും അത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്തു. കേസുകള്‍ വ്യത്യസ്തമായി കൈകാര്യം ചെയ്തതിലൂടെ അദ്ദേഹത്തിന്റെ ന്യായാധിപ ജീവിതം ന്യായാധിപന്മാര്ക്കൊരു മാതൃക തന്നെയായി.
നീതി നടപ്പാക്കുമ്പോള്‍ കാരുണ്യത്തിന് പ്രാമുഖ്യം കൊടുത്ത നീതിമാനായ ന്യാധിപാ…..അങ്ങേക്ക് വിട..