ഹ്രസ്വ ദൃഷ്ടിക്കുംആസ്റ്റിക്മാറ്റിസം(Astigmatsim)ത്തിനും പരിഹാരം
കോഴിക്കോട്: മുപ്പത് സെക്കന്‍ഡില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്‌മൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് വേദനരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രേയസ് രാമമൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കാനാകാതെ പോകുന്നവര്‍ക്കും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി കണ്ണട മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്‌മൈല്‍ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഇതാദ്യമായാണ് റിലെക്‌സ് സ്‌മൈല്‍ സംവിധാനം വരുന്നത്.
ഹ്രസ്വ ദൃഷ്ടി, ആസ്റ്റിക്മാറ്റിസം(Astigmatsim) പോലുള്ള നേത്ര തകരാറുകള്‍ റിലെക്‌സ് സ്‌മൈല്‍ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കന്‍ഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റര്‍ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളില്‍ തന്നെ രോഗികള്‍ക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ദി ഐ ഫൗണ്ടേഷന്റെ കോഴിക്കോട്ടെ ആശുപത്രിയിലാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശേഷ്.എന്‍, ചീഫ് ഒപ്‌ടോമെട്രിസ്റ്റ് രാജീവ് പി നായര്‍, ഡോ. ശ്രുതി പി ബാബു, കേരള ഹെഡ് തമിള്‍ സെല്‍വന്‍, സെന്റര്‍ മാനേജര്‍ സജിത്ത് കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കണ്‍സള്‍ട്ടേഷനും 2,500 രൂപയുടെ സ്‌കാനിങ്ങും സൗജന്യമായിരിക്കും. കൂടാതെ, ആദ്യ നൂറു രോഗികള്‍ക്ക് 20,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.
