ജില്ലയില്‍ ആദ്യമായി ഒരുലക്ഷം കോടി ബിസിനസ് നേട്ടം കൈവരിച്ച് ബാങ്കുകള്‍

ജില്ലയില്‍ ആദ്യമായി ഒരുലക്ഷം കോടി ബിസിനസ് നേട്ടം കൈവരിച്ച് ബാങ്കുകള്‍

കോഴിക്കോട്: ജില്ലയിലെ ബാങ്കുകളുടെ നാലാംപാദ അവലോകന യോഗം സിറ്റി ഹൗസില്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് റീജ്യനല്‍ ഹെഡ് ഡോ. ടോംസ് വര്‍ഗീസ്, റിസര്‍വ് ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണന്‍ മാധവ്, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ .ടി.എം സംസാരിച്ചു. ജില്ലയിലെ വായ്പ തുക 44,947 കോടി രൂപയും ആകെ നിക്ഷേപം 55,338 കോടി രൂപയുമാണ്. ജില്ലയില്‍ ബാങ്കുകളുടെ ആകെ ബിസിനസ് ആദ്യമായി ഒരുലക്ഷം കോടി കവിഞ്ഞു. വായ്പ നിക്ഷേപ അനുപാതം 81 ശതമാനവും മുന്‍ഗണന വായ്പ 12,950 കോടി നല്‍കിയപ്പോള്‍ 102 ശതമാനം നേട്ടം കൈവരിക്കാന്‍ ബാങ്കുകള്‍ക്കായി. കൃഷി സംബന്ധമായ നേട്ടം 112 ശതമാനവും എം.എസ്.എ.ഇ നേട്ടം 88 ശതമാനവുമാണ്. അജയ്മോഹന്‍ യോഗത്തില്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *