കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല; അമിത് ഷാ

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല; അമിത് ഷാ

ദില്ലി: ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കി. ജാമ്യത്തിന് വേണ്ടി വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനും അമിത് ഷാ നിര്‍ദേശിച്ചു. സെഷന്‍സ് കോടതി എന്‍ഐഎ കോടതിക്ക് വിട്ട നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷന്‍സ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

സെഷന്‍സ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനിടെ വിചാരണ കോടതിയില്‍ ജാമ്യപേക്ഷ നല്കുമെന്നും അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചത്. എല്ലാ നിയമ നടപടികളും സ്വീകരിക്കും. കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലായിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യിക്കേണ്ട പെറ്റീഷന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും എം.പി മാധ്യമങ്ങളോട് പറഞ്ഞു.

അനുഭാവപൂര്‍വമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സൂചന നല്‍കിയത്. എന്‍ഐഎ കോടതിയില്‍ വിടുതല ഹര്‍ജി നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. സെഷന്‍സ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഏകപക്ഷീയമായി സെഷന്‍സ് കോടതിക്ക് കേസ് എന്‍ഐഎ കോടതിയിലേക്ക് വിടാന്‍ കഴിയില്ല. പാര്‍ലമെന്റിന് അകത്തു പുറത്തും ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

 

 

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തിസ്ഗഡ് സര്‍ക്കാര്‍
ജാമ്യത്തെ എതിര്‍ക്കില്ല; അമിത് ഷാ

 

Share

Leave a Reply

Your email address will not be published. Required fields are marked *