എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. കൊച്ചി എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഡാന്‍സഫ് സംഘം പിടികൂടിയത്.

കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍ പതിവായി ലഹരി ഉപയോഗിച്ചിരുന്നെന്നും ഡാന്‍സാഫ് പറുന്നു.റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ് അഖില്‍. പിതാവ് മരണ ശേഷം അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.

 

എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *