ഓണാവധിക്കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായ ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എ സി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു താഴ്വര, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്ബന്സില് രാത്രി താമസം ആസ്വദിക്കാനും അവസരമുണ്ട്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റും. ബുക്കിംഗ് ആരംഭിച്ചു.അറിയിപ്പുകള്‍ക്കായി പിഎ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റിയും ടൂര്‍ മാനേജര്‍മാരും, യാത്രാ ഇന്‍ഷൂറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനവും വാഹനസൗകര്യങ്ങളും, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങളോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ യാത്രയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ 33% സബ്സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.രാത്രി താമസത്തിനോ കാഴ്ചകള്‍ കാണുന്നതിനോ ആവശ്യമായ ലഗേജ് മാത്രം കൊണ്ടുപോകാം.
സ്ലീപ്പര്‍ ക്ലാസിന് 26,700 രൂപയില്‍ ആരംഭിക്കുന്ന പാക്കേജ് തേര്‍ഡ് എസി ജനതയ്ക്ക് 29,800 രൂപ, തേര്‍ഡ് എസിക്ക് 36,700 രൂപ, സെക്കന്‍ഡ് എസിക്ക് 44,600 രൂപ, ഫസ്റ്റ് എസിക്ക് 50,400 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്. www.tourtimes.in വഴി ബുക്കിങ് നടത്തുകയോ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.
