കോഴിക്കോട്: കേരള മദ്യ നിരോധന സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ (ശനിയാഴ്ച) കാലത്ത് 9.30 മുതല്‍ വൈകിട്ട് 5 മണിവരെ ഗവ.മോഡല്‍ ഹൈസ്‌കൂളില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.ടി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി ഡോ.വിന്‍സെന്റ് മാളിയേക്കല്‍ സ്വാഗതം ആശംസിക്കും. മോഡല്‍ സ്‌കൂള്‍ അസിസ്റ്റന്റ് എച്ച്.എം. അജി ചീച്ചര്‍ ആശംസ നേരും. 12 ജില്ലകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
