എറണാകുളം: ഐ എന്‍ എല്‍ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘ന്യൂനപക്ഷവും സംഘപരിവാര്‍ ഫാസിസവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ദേശീയ സെമിനാര്‍ 6ന് (ഞായാറാഴ്ച)വൈകുന്നേരം 3 മണിക്ക് എറണാകുളം ടൗണ്‍ ഹാള്‍ (ഇ എം എസ് ഓഡിറ്റോറിയം) ല്‍ ടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപറ്റയും , ജില്ലാ പ്രസിഡന്റ് എന്‍ എ മുഹമ്മദ് നജീബും പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉത്ഘാടനം ചെയ്യും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി എ.അഹമ്മദ് കബീര്‍, സി പി എം ജില്ലാ സെക്രട്ടറി എസ് സതീശ്, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന് ,എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരുത്തി എന്നിവര്‍ സംസാരിക്കും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഷയവതരണവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ മോഡറേറ്റര്‍ ആയിരിക്കും
സെമിനാറില്‍ എറണാകുളം ജില്ലയിലെ സാംസ്കാരിക,വിദ്യഭ്യാസ, വ്യവസായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും സെമിനാറിനോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സമ്മേളന സ്പെഷ്യല്‍ സപ്ലിമെന്റ് സംസ്ഥാന സെക്രട്ടറി എം കോം നജീബിന് നല്കി മന്ത്രി പി രാജീവ് പ്രകാശനം ചെയ്യും
ഉച്ചക്ക് 1 മണിക്ക് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം ഐ എന്‍ എല്‍ ദേശീയ സമിതി അംഗം സി പി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ ഇബ്രാഹിം, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഫാദില്‍ ആമീന്‍ ,ജനറല്‍ സെക്രട്ടറി റഹിം ബണ്ടി ചാല് എന്നിവര്‍ സംസാരിക്കും
തുടര്‍ന്ന് നടക്കുന്ന വനിതാ സമ്മേളനം വുമണ്‍സ് ലീഗ് ദേശീയ പ്രസിഡന്റ് തസ്നീം ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്യും.
ദേശീയ സെക്രട്ടറി ഡോ. ഷമീന മെഹതബ് സംസ്ഥാന പ്രസിഡന്റ് കെ പി ഖദിജ ടീച്ചര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹസീന ടീച്ചര്‍ എന്നിവര്‍ സംസാരിക്കും
വൈകുന്നേരം 5 മണിക്ക് നടക്കുന്ന സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി , സംസ്ഥാന ഭാരവാഹികള്‍ ആയ എം മായിന്‍ സാഹിബ് മൊയ്ദീന് കുഞ്ഞി കളനാട്, സി എച്ച് ഹമിദ് മാസ്റ്റര്‍, സെക്രട്ടറി മാരായ എം എ ലത്തീഫ്, ശംസുദ്ധിന് പൊന്നാനി ,അഷ്റഫ് അലി വല്ലപ്പുഴ, സെക്രട്ടറിയേറ്റ് മെമ്പര്‍ മാരായ സമദ് നരിപ്പറ്റ, ശോഭ അബൂബക്കര്‍, എസ് എം ബഷീര്‍, എം കോം നജീബ് എന്നിവര്‍ ആശംസകള്‍ നേരും.
സേട്ട് സാഹിബ് അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലയില്‍ സന്നദ്ധ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികളെയും സംഘടനകളെയും യോഗത്തില്‍ ആദരിക്കും. അതോടനുബന്ധിച്ച് 300 ഓളം മെഡിക്കല്‍ കിറ്റുകള്‍ വിവിധ സംഘടനകള്‍ക്ക് വിതരണം ചെയ്യും
വിവിധ മേഖലയില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ് സ്വികരിച്ച 100 ഓളം വരുന്ന വ്യക്തികളെ വേദിയില്‍ വെച്ച് ആദരിക്കും.തുടര്‍ന്ന് സലിം കൊച്ചിന് അവതരിപ്പിക്കുന്ന ഗസല്‍ നൈറ്റും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപറ്റ ,
ജില്ലാ പ്രസിഡന്റ് എന്‍ എ മുഹമ്മദ് നജീബ് , ജില്ലാ ജനറല്‍ സെക്രട്ടറി കെഎംഎ ജലീല്‍ ,ട്രഷറര്‍ അലി മേപ്പാട്ട് സ്വാഗത സംഗം ഭാരവാഹികള്‍ ആയ റഹിയാന്‍ പറക്കാട്ട് നിയാസ് കരീ മുഗല്, ബൈജു പായിപ്ര എന്നിവര്‍ പങ്കെടുത്തു.
ന്യൂനപക്ഷവും സംഘപരിവാര്‍ ഫാസിസവും;ഐ എന്‍ എല്‍
ദേശീയ സെമിനാര്‍ 6ന്
