കോഴിക്കോട് :സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന മദ്യ,രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ജീരകശാല റൈസ് ബ്രാന്‍ഡായ ഐ മാക്‌സ് ഗോള്‍ഡ് റൈസിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ പൊതുജന താല്‍പര്യാര്‍ത്ഥം അണിയിച്ചൊരുക്കുന്ന ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം ‘ഡെയിഞ്ചറസ് വൈബിന്റെ ‘ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സി.പി അബ്ദുല്‍ വാരിഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്,അപ്പുണി ശശി,
സി.ടി.കബീര്‍,ഇന്ദിര,സോഷ്യല്‍ മീഡിയ ഇന്‍ഫുളന്‍സര്‍മാരായ അന്‍ഷി, പാണാലി ജുനൈസ്,സലാം ലെന്‍സ് വ്യൂ, സുഹാസ്, ലോറന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഡെയിഞ്ചറസ് വൈബിന്റെ’കഥയും,എഡിറ്റിങ്ങും,സംവിധാനവും ഫൈസല്‍ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്. ജൂലൈ മാസത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും.പ്രബീഷ് ലിന്‍സിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.നെവില്‍ ജോര്‍ജ്ജിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.
ഫൈസല്‍ ഹുസൈന്‍ ഒരുക്കുന്ന ‘ഡെയിഞ്ചെറസ് വൈബ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
