പി.പി.ശ്രീധരനുണ്ണി പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവ്

പി.പി.ശ്രീധരനുണ്ണി പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവ്

കോഴിക്കോട്:  പ്രശസ്ത കവിയും, എഴുത്തുകാരനും ഗാനരചയിതാവുമായ പി.പി.ശ്രീധരനുണ്ണി പീപ്പിള്‍സ് റിവ്യൂ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സിന്റെ മുഖ്യ ഉപദേഷ്ടാവ്. കഴിഞ്ഞ ആറുപതിറ്റാണ്ടിലധികമായി എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത പി.പി.ശ്രീധരനുണ്ണി സംസ്ഥാനത്തെ തലമുതിര്‍ന്ന സാഹിത്യകാരന്മാരിലൊരാളാണ്. പതിറ്റാണ്ടുകള്‍ ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളേജ് പഠനകാലം മുതലാണ് മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതി തുടങ്ങിയത്. സിനിമയ്ക്ക് വേണ്ടിയും, ആകാശവാണിക്ക് വേണ്ടിയും ലളിത ഗാനം, മാപ്പിളപ്പാട്ട് ഉള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങളെഴുതിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റെടുത്ത അദ്ദേഹത്തെ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ പൊന്നാടയണിയിച്ചു.
പീപ്പിള്‍സ് റിവ്യൂ ദിനപത്രം, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാ വീഥി മാഗസിന്‍, പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍ എഡിഷന്‍ എന്നിവയിലെ സാഹിത്യ സംബന്ധമായ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്യും. പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദിയിലെ എഴുത്തുകാര്‍ക്കാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കും. പീപ്പിള്‍സ് റിവ്യൂ നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും, മാതൃഭാഷയുടെ വളര്‍ച്ച ശക്തിപ്പെടുത്തുകയും ജനങ്ങളുടെ മൗലികമായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി തൂലിക പടവാളാക്കുന്ന മാധ്യമമാണെന്നും പുതിയ സ്ഥാനലബ്ധി സന്തോഷത്തോടെ ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍  പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി കണ്‍വീനര്‍ പുരുഷു കക്കോടി , എഴുത്തുകാരന്‍ ടി.ഹസ്സന്‍,പീപ്പിള്‍സ് റിവ്യൂ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ.ഇരവില്‍, യുവ കവി അനില്‍ പരപ്പില്‍ എന്നിവരും പങ്കെടുത്തു.

പി.പി.ശ്രീധരനുണ്ണി പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവ്

Share

Leave a Reply

Your email address will not be published. Required fields are marked *