സിയസ്‌കൊ എസ്.എ. ഖുദിസിയെ ആദരിച്ചു

സിയസ്‌കൊ എസ്.എ. ഖുദിസിയെ ആദരിച്ചു

കോഴിക്കോട്: വിവര്‍ത്തനങ്ങളാണ് ലോക സാഹിത്യത്തെ സൃഷ്ടിക്കുന്നതെന്ന് എഴുത്തുകാരന്‍ പി. കെ. പാറക്കടവ് പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തെ 18 രാജ്യങ്ങളിലെ 25 കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത എസ്.എ. ഖുദ്‌സിക്ക് സിയസ്‌കൊയുടെ ഉപഹാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ നാടപ്പാടന്‍ തര്‍ജമ ചെയ്തത് മലയാള സാഹിത്യത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്ന് പാറക്കടവ് പറഞ്ഞു. ആ കൃതി പ്രസിദ്ധീകരിക്കാന്‍ സ്വന്തം ഗ്രന്ഥം മഹാകവി വള്ളത്തോളിന് പണയം വെക്കേണ്ടി വന്നിട്ടുണ്ട്. മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ 5 കോടി കോപ്പി വിറ്റഴിഞ്ഞതിന് കാരണം അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്. സ്പാനിഷിലെ തന്റെ കൃതിയേക്കാള്‍ മികച്ചതാണ് ഇംഗ്ലീഷ് പരിഭാഷയെന്ന് മാര്‍ക്വേസ് സാക്ഷ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സിയസ്‌കൊ ജനറല്‍ സെക്രെട്ടറി എം.വി ഫസല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി. ചെറൂപ്പ പൊന്നാടയണിച്ചു. സാബി തെക്കെപ്പുറം ഖുദ്‌സിയെ പരിചയപ്പെടുത്തി. പ്രൊഫ കെ.വി. വീരാന്‍ മൊയ്തീന്‍, പി. മമ്മദ് കോയ, ഷഹദ് ബിന്‍ അലി, എ.വി. റഷീദലി,പി.പി. അബ്ദുല്ലക്കോയ, ആര്‍. ജയന്ത്, എം.എം. അബൂബക്കര്‍,എം. റൈഹാന,ബഷീര്‍ തുഫയില്‍,ആയിഷാ അബ്ദുല്ല,
ആദം കാതിരിയകത്ത്, സി.പിഎം. സഈദ് അഹമ്മദ്, പി.എന്‍. വലീദ്, അസ്സന്‍കോയ മനന്തല സംസാരിച്ചു.സിയസ്‌കൊ ഇന്റലക്ച്വല്‍ & കള്‍ച്ചറല്‍ വിംങ് ചെയര്‍മാന്‍ സലാം കല്ലായി സ്വാഗതവും കണ്‍വീനര്‍ ബി.വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.

 

 

സിയസ്‌കൊ എസ്.എ. ഖുദിസിയെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *