സ്വകാര്യ ആയുര്‍വേദ ആശുപത്രികള്‍ ‘ഗുണവത്താ യാത്ര ‘ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

സ്വകാര്യ ആയുര്‍വേദ ആശുപത്രികള്‍ ‘ഗുണവത്താ യാത്ര ‘ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭാരത സര്‍ക്കാരിന് കീഴിലുള്ള ദേശീയ ഗുണമേന്മാ കൗണ്‍സിലും (ക്യുസി ഐ), ദേശീയ ആരോഗ്യ ഗുണമേന്മാ സമിതിയും (എന്‍ എ ബി എച്ച് ) സംയുക്തമായി കേരളത്തില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌സ് അസ്സോസിയേഷനുമായി (എ എച്ച് എം എ ) സഹകരിച്ച്, അംഗങ്ങളായ സ്വകാര്യ ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കായി
നടത്തുന്ന ‘ഗുണവത്താ യാത്ര ‘ എന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ക്ലബില്‍ എ എച്ച് എം എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ബി.ജി ഗോകുലന്‍ നിര്‍വ്വഹിച്ചു.
ക്യു സി ഐ ദക്ഷിണേന്ത്യാ ചുമതല നിര്‍വ്വഹിക്കുന്ന വേണുഗോപാല്‍, എന്‍ എ ബി എച്ച് കേരള സംയോജകന്‍ ഡോ. റെജികുമാര്‍ എ എച്ച് എം എ കോട്ടയം ജില്ലാദ്ധ്യക്ഷന്‍ ഡോ. ജോജി സെബാസ്റ്റ്യന്‍
സെക്രട്ടറി ഡോ. ബിനു സി നായര്‍ എഎച്ച് എം എ പത്തനംതിട്ട ജില്ലാദ്ധ്യക്ഷന്‍ ഡോ. പി സജീഷ് കുമാര്‍ ഡോ സതീഷ് ബാബു, ഡോ. കിരണ്‍ ബാബു എന്നിവര്‍ സംസാരിച്ചു.
കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളില്‍ നിന്നും വിവിധ ആയുര്‍വേദ ആശുപത്രികളില്‍ നിന്ന് 50 ലധികം പ്രതിനിധികളും പങ്കെടുത്തു.

 

സ്വകാര്യ ആയുര്‍വേദ ആശുപത്രികള്‍
‘ഗുണവത്താ യാത്ര ‘ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *