മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ മാധ്യമങ്ങളെ കവരുന്നു; കെ.എഫ്.ജോര്‍ജ്

മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ മാധ്യമങ്ങളെ കവരുന്നു; കെ.എഫ്.ജോര്‍ജ്

കോഴിക്കോട്: മാധ്യമ രംഗത്ത് സത്യവും വസ്തുതയും പ്രതിഫലിക്കേണ്ട ഘട്ടത്തില്‍ മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ മാധ്യമങ്ങളെ കവരുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പുസ്തകമേളയോടനുബന്ധിച്ച് ‘മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് താല്‍പര്യങ്ങളുണ്ട്, അത്തരം താല്‍പര്യങ്ങള്‍ മനുഷ്യരെ വലിച്ചുകൊണ്ടുപോകുകയാണ്. ടെക്‌നോളജിയുടെ അതിപ്രസരത്തില്‍ സാധാരണക്കാരന്‍ കബളിപ്പിക്കപ്പെടുന്നു. മീഡിയ മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്നതിനാല്‍ യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം അപ്രത്യക്ഷമായാല്‍ അത് ജനാധിപത്യത്തിന്റെ അന്ത;സത്ത തകരും. നെഗറ്റീവ് വാര്‍ത്തകള്‍ മനുഷ്യരെ പിറകോട്ടടിപ്പിക്കും. 50 വര്‍ഷക്കാലത്തെ മാധ്യമ രംഗത്തെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി പറയുമ്പോള്‍ ഞങ്ങളുടെ ഒക്കെ കാലത്ത് വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അതി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ചാനലുകളുടെ അതിപ്രസരം വാര്‍ത്തകള്‍ വ്യത്യസ്തമായി പ്രചരിപ്പിക്കപ്പെടുകയും വാര്‍ത്ത വായിക്കുന്നവരുടെ താല്‍പര്യവും സ്ഥാപനങ്ങളുടെ താല്‍പര്യവും വാര്‍ത്തകളെ സ്വാധീനിക്കുന്നുമുണ്ട്. തെറ്റായ വാര്‍ത്തകള്‍ തലച്ചോറുകളെ ഹൈജാക്ക് ചെയ്യും. ഇപ്പോള്‍ ചാനലുകള്‍ തുറന്നാല്‍ കാണണോ കാണാതിരിക്കണോ എന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. വിദേശ ചാനലുകള്‍ ഇന്ത്യയെക്കുറിച്ച് വളരെ പരിമിതമായ വാര്‍ത്തകള്‍ മാത്രമാണ് നല്‍കുന്നത്.ലോക പ്രശസ്ത മാധ്യമ ചിന്തകനായിരുന്ന മാര്‍ഷല്‍ മഹളൂഹന്‍ പറഞ്ഞത് മീഡിയ മനുഷ്യരുടെ എക്സ്റ്റന്‍ഷനാണൈന്നാണ്. ഈ അര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തം അതീവ ഗൗരവമുള്ളതാണ്. മാധ്യമ വാര്‍ത്തകളേയും, സോഷ്യല്‍ മീഡിയ വാര്‍ത്തകളേയും വായനക്കാര്‍ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദര്‍ശനം സാംസ്‌കാരിക വേദി രക്ഷാധികാരി എം.എ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതവും പറഞ്ഞു. പുരുഷു കക്കോടി, സി.പി.ആലിക്കോയ, സി.പി.മാമുക്കോയ, ടി.ഹസ്സന്‍, സുമ പള്ളിപ്രം, പരപ്പില്‍ അനില്‍, എം.ഗോകുല്‍ദാസ്, അനീസ.എ.കെ., ഫഹീം നിസാര്‍ പങ്കെടുത്തു, ആര്‍.കെ.ഇരവില്‍ നന്ദിയും പറഞ്ഞു.

 

 

മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ മാധ്യമങ്ങളെ കവരുന്നു; കെ.എഫ്.ജോര്‍ജ്

Share

Leave a Reply

Your email address will not be published. Required fields are marked *