അതിതീവ്ര മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിതീവ്ര മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. വിവിധയിടങ്ങളില്‍ ട്രെയിന്‍-റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.

വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

 

 

അതിതീവ്ര മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *