കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യോമായാന വിദഗ്ധനായ ഒ.വി. മാര്‍ക്‌സിസിന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം (എം.ഡി.എഫ്) സ്വീകരണം നല്‍കി. കോഴിക്കോട് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ നടന്ന സ്വീകരണ സമ്മേളനം മെറാള്‍ഡ് ഗോള്‍ഡ് ചെയര്‍ ചെയര്‍മാന്‍ ജലീല്‍ എടത്തില്‍ ഉദ്‌ലാടനം ചെയ്തു..കോഴിക്കോട് എയര്‍പ്പോര്‍ട്ട് എ.ടി.സി. തലവന്‍ എസ്.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. ജയന്ത് കുമാര്‍, പി.പി.ശബ്ബീര്‍ ഉസ്മാന്‍ എന്നിവര്‍ ഒ.വി. മാര്‍ക്‌സിസി നെ ഷാള്‍ അണിയിച്ചു. ജലീല്‍ എടത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി. ആര്‍. ജയന്ത് കുമാര്‍ ,ആസിഫ് അബ്ദുല്‍ ഖാദര്‍, പി.പി.ശബീര്‍ ഉസ്മാന്‍, കെ.ഖൈസ് അഹമ്മദ്, ഫറൂഖ് ബാത്ത, മുന്‍ഷിദ് അലി, ഡോ.യഹിയാ ഖാന്‍, മിസ്ബ മുതലായവര്‍ പ്രസംഗിച്ചു.
ഒ.വി. മാര്‍ക്‌സിസിന് സ്വീകരണം നല്‍കി