കോഴിക്കോട്: മെക്7 നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബൈക്ക് റാലിയും,
പ്രതിജ്ഞയും നടത്തി. കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ കെ.വി.ഇസ്ഹാക്ക് അദ്ധ്യക്ഷത വഹിച്ചു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ.കിരണ്‍ എസ് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി, ബൈക്ക് റാലി ജോയന്റ് ആര്‍.ടി.ഒ. സി.പി സകരിയ്യ ഫ്‌ലേഗ്ഓഫ് ചൈയ്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് അരുണ്‍ കുമാര്‍ പരിപാടിയില്‍ സംബന്ധിച്ചു.കോര്‍ഡിനേറ്റര്‍ ഷബീര്‍ ഉസ്മാന്‍ സ്വാഗതവും, വൈസ് കോര്‍ഡിനേറ്റര്‍ യു.അഷറഫ് നന്ദിയും പറഞ്ഞു മെക്7 സോണ്‍ 4 കോര്‍ഡിനേറ്റര്‍ എസ്.പി.റെഷീദ്, ടി.പി.ഹാഷിര്‍ അലി, പി.ടി.ആസാദ്, മുന്‍ കൗണ്‍സിലര്‍ കെ.പി അബ്ദുല്ല കോയ, ഒ.പി.ഷരീഫ്, ട്രൈനര്‍ നംഷീദ്, എസ്.വി.കുഞ്ഞഹമ്മദ് കോയ, സി.പി.അബ്ദുറഹ്‌മാന്‍, എം.അവറാന്‍ കോയ എന്നിവര്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ബൈക്ക് റാലിയും,
പ്രതിജ്ഞയും നടത്തി