കോഴിക്കോട്: രോഗനിര്‍ണയ ചെലവുകള്‍ 30% കുറയ്ക്കാന്‍ കഴിയുന്ന എ ഐ സാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ സാര്‍ ഹെല്‍ത്ത് രംഗത്ത്.
എഐ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക് സൊല്യൂഷനുകള്‍ ഉപയോഗിച്ച് റേഡിയോളജിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന സാര്‍ ഹെല്‍ത്തിന്റെ എഐ-പവര്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആശുപത്രികളില്‍ വേഗത്തിലുള്ള രോഗനിര്‍ണ്ണയങ്ങളും രോഗികളുടെ മെച്ചപ്പെട്ട ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ കോഴിക്കോട്, ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ തിരൂര്‍, ടാറ്റ ഹോസ്പിറ്റല്‍ മുംബൈ, യശോദ ഹോസ്പിറ്റല്‍സ് ഹൈദരാബാദ്, എച്ച്സിജി കാന്‍സര്‍ ഹോസ്പിറ്റല്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതോടെ രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി 50 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചീഫ് ടെക്നോളജി ഓഫിസര്‍ രജിത് ആര്, ചീഫ് റേഡിയോളജിസ്റ്റ് ഡോ. അജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു.
സാര്‍ ഹെല്‍ത്തിന്റെ എ ഐ സൊല്യൂഷനുകള്‍ എന്‍വിഐഡിഐഎ ജിപിയു (NVIDIA GPU)കള്‍ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളവയാണ്. ആശുപത്രികളില്‍
AI- പവേര്‍ഡ് റേഡിയോളജി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതോടെ, രോഗനിര്‍ണ്ണയത്തില്‍ സമാനതകളില്ലാത്ത വേഗതയും കൃത്യതയും നേടാന്‍ കഴിയും. ചികിത്സാ സംബന്ധമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും ഇത് സഹായിക്കും.
സാര്‍ ഹെല്‍ത്തിന്റെ എ ഐ റേഡിയോളജി സൊല്യൂഷനുകള്‍ അവരുടെ ടെലിറേഡിയോളജി സൊല്യൂഷനുമായി സംയോജിപ്പിച്ച് നടപ്പിലാക്കിയ ശേഷം ചികിത്സാ ചെലവ് 30 ശതമാനത്തിലധികം കുറഞ്ഞതായും രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷി 50 ശതമാനത്തിലധികം വര്‍ധിച്ചതായും സാര്‍ ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. മുന്‍ കൂട്ടി ശ്വാസകോശ കാന്‍സര്‍ കണ്ടെത്തല്‍, സ്ട്രോക്ക് സ്ക്രീനിംഗ്, ഒടിവുകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് സാങ്കേതികത വളരെ സഹായകമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. അജിത് കുമാര്‍ സാര്‍ ഹെല്‍ത്ത് ചീഫ് റേഡിയോളജിസ്റ്റ്, സത്യ – കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ സി ഇ ഒ എന്നിവര്‍ പങ്കെടുത്തു.
ചികിത്സാ രംഗത്ത് എഐ – റേഡിയോളജി
വിപ്ലവവുമായി സാര്‍ ഹെല്‍ത്ത് കോഴിക്കോട്