കോഴിക്കോട്: 1970-73 കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി. അന്നത്തെ വിദ്യാര്‍ത്ഥികളുടെ അധ്യാപകനായിരുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി പ്രൊഫ. എം.പി.ശ്രീധരന്റെ മകന് ഡോ. എം.സി.വസിഷ്ഠ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. ചെക്കുട്ടി സ്വാഗതം ആശംസിച്ചു. ഹംസ അദ്ധ്യക്ഷത വഹിച്ചു. എടത്തൊടി രാധാകൃഷ്ണന്, ജയകൃഷ്ണന്, ലിന്‍ഡ സോളമന് എന്നിവര്‍ സംസാരിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
