മെഡല്‍ ജേതാക്കളെ അനുമോദിച്ചു
കൊടുവള്ളി:മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടന്ന നാഷനല്‍ ക്വാന്‍ക്കിഡു ചാമ്പ്യന്‍ഷിപ്പില്‍ കുങ്ഫു ഇനത്തില്‍
കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ഒ.കെ. മുഹമ്മദ് ഇന്‍ഷാദ്, വെങ്കല മെഡല്‍ നേടിയ വി.ടി.ഹംന,നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും (റഷ്യ) എം.ബി.ബി.എസ് പൂര്‍ത്തികരിച്ച ഡോ. മുന മോട്ടമ്മലിനും, മൗത്ത് ഷോര്‍ട്ട് മൂവി ഡയറകടര്‍ മന്‍സൂറിനും വാവാട് ഫിനിക്സ് ഡവലപ്പേഴ്‌സ് വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി. ബഷീര്‍ ഉദ്ഘാടനം ചെയ്തു.സി. ഉമ്മര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.എം.സുഷിനി,കെ.പി അശോകന്‍, അഷ്‌റഫ് വാവാട് എന്നിവര്‍ ഉഹാരങ്ങള്‍ സമ്മാനിച്ചു. പി.നാരായണന്‍, ശ്രീധരന്‍ നായര്‍,പി.കെ.അഹമ്മദ് കുട്ടി, കെ.പി. അബ്ദുറഹിമാന്‍, കെ കെ ജലീല്‍ സംസാരിച്ചു. കെ.സി. ജാബിര്‍ സ്വാഗതവും കെ.സി. മുസ്തഫ നന്ദിയും പറഞ്ഞു.