കാഞ്ഞങ്ങാട്: ദീര്‍ഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനും, വിദ്യാഭ്യാസ – മത – സാംസ്‌കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ സാന്നിധ്യവുമായിരുന്ന ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ എം ബി മൂസ ഹാജിയുടെ ഓര്‍മ്മക്കായി എം ബി മൂസ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി കെ ഹംസ അബ്ബാസിന് സമ്മാനിക്കുമെന്ന്് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ഒരു ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവുമാണ് പുരസ്‌കാരം
ഐ സി ടി പടന്നയുടെ ചെയര്‍മാനായിരുന്ന വി.കെ.ഹംസ അബ്ബാസ് വാദിഹുദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കൗസര്‍ ട്രസ്റ്റ് കണ്ണൂര്‍, ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ – മത സ്ഥാപനങ്ങളുടെ നേതൃസ്ഥാനവും അലങ്കരിച്ചിരുന്നു. മാധ്യമം ദിനപത്രം 87 ജൂണ്‍ ഒന്നിന് കോഴിക്കോട് ആരംഭിച്ചത് മുതല്‍ അതിന്റെ ചെയര്‍മാനും മുഖ്യപത്രാധിപരും ആയിരുന്ന അദ്ദേഹം നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എഡിഷനുകള്‍ ഉള്ള ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
എം ബി മൂസ പുരസ്‌കാരം
വി കെ ഹംസ അബ്ബാസിന്