ജെ.സി.ഐ സംഘടിപ്പിക്കുന്ന എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പരീക്ഷ 29ന്

കോഴിക്കോട്: ജൂനിയർ ചേംബർ ഇന്റർനാഷണൽ(ജെ.സി.ഐ) കാലിക്കറ്റ് ചാപ്റ്റർ എസ്.എസ്.എൽ.സി പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പരിക്ഷ നടത്തും. 29ന് കാലത്ത് 9 മണിക്ക് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷ നടക്കുക. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 വിദ്യാർത്ഥികൾക്ക് 2000 രൂപ ക്യാഷ് അവാർഡും, 50 വിദ്യാർത്ഥികൾക്ക് ട്രോഫിയും പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനിക്കും. പ്രസ്തുത ദിവസം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി എസ്.എസ്.എൽ.സിക്ക് ശേഷമുള്ള വിവിധ കരിയർ സാധ്യതകളെ പരിചയപ്പെടുത്തുന്ന ട്രെയിനിംഗും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9656105503 എന്ന നമ്പരിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രസിഡണ്ട് ജോഷി ജോസഫ്, ഷൈജി തോമസ്, സലാം പായോറ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *