രാജ്യത്ത് സമാന്തര സിനിമാ മേഖല വികസിപ്പിച്ചതില്‍ മുന്‍നിരക്കാരനായിരുന്നു അന്തരിച്ച ശ്യാംബെനഗല്‍. മര്‍ദ്ദിതരുടെയും, ആലംബഹീനരുടെയും ജീവിതങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചു. യാഥാര്‍ത്ഥ ഇന്ത്യയുടെ മുഖം അദ്ദേഹം സമൂഹത്തിന് മുന്നിലവതരിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലധികം കാലമാണ് അദ്ദേഹം നിസ്തൂലമായ സേവനം സിനിമാ മേഖലയ്ക്കായി സമര്‍പ്പിച്ചത്. സിനിമ, ആഘേഷത്തിന്റെ മേഖല മാത്രമല്ല ജീവിതങ്ങളുടെ, തന്മയീ ഭാവങ്ങളുടെ ചിത്രീകരണവും, അത് പീഢിത വിഭാഗത്തിന്റെ നേര്‍ പ്രകാശനവുമായി.
പിതാവില്‍ നിന്നാണ് അദ്ദേഹം സിനിമയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുക്കുന്നത്. കുട്ടിക്കാലം മുതലേ സിനിമാ ലോകത്ത്് ഇഴുകിച്ചേര്‍ന്നാണ് ബാലനായ ശ്യാം സെനഗല്‍ വളര്‍ന്നത്. ധാരാളം സിനിമകള്‍ അദ്ദേഹം കാണുകയുണ്ടായി. പിതാവ് മകനെ സിനിമ കാണാന്‍ കൊണ്ട് പോകാറുണ്ടായിരുന്നു. എന്നാല്‍ മകന്‍ സിനിമാക്കാരനാകുന്നതിന് അദ്ദേഹം എതിരായിരുന്നു. എന്നാലും തന്റെ വഴി സിനിമ തന്നെയെന്ന് ശ്യാംസെനഗല്‍ തിരിച്ചറിയുകയും തന്റെ 39-ാമത്തെ വയസ്സില്‍ ആദ്യ ചിത്രമൊരുക്കുകയും ചെയ്തു.
ആങ്കര്‍(1973), നിശാന്ത് (1975), മന്മഥന്‍(1976), ഭൂമിക (1977), മാമോ(1994), സര്‍ദാരി ബീഗം( 1996), സുബൈദ(2001) എന്നിവയാണ് പ്രധാന സിനിമകള്‍.
പണ്ഡിറ്റ് നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി 53 എപ്പിസോഡുകളുള്ള ഭാരത് ഏക് ഖേദ് വലിയ പ്രശസ്തി നേടി.
കലാകാരന്മാരെ അദ്ദേഹം ചേര്‍ത്ത് പിടിച്ചു. മലയാളത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. മലയാളത്തിന്റെ അഭിമാനം അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.
പത്മഭൂഷണ്‍, പത്മശ്രീ, ഫാല്‍ക്കെ അവാര്‍ഡടക്കം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സമാന്തര സിനിമാ ലോകത്തിന്റെ പാത വെട്ടിത്തുറക്കുകയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം അഭ്രപാളികളിലെത്തിക്കുകയും ചെയ്ത മഹാനായ സംവിധായകന് പീപ്പിള്‍സ് റിവ്യൂവിന്റെ പ്രണാമം.