പേരക്ക ബുക്‌സ് പ്രഥമ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും നോവല്‍ പുരസ്‌കാരം സുനിത കാത്തുവിനും

പേരക്ക ബുക്‌സ് പ്രഥമ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും നോവല്‍ പുരസ്‌കാരം സുനിത കാത്തുവിനും

കോഴിക്കോട്: പേരക്ക ബുക്‌സ് ഏര്‍പ്പെടുത്തിയ എഴുത്തു പുരസ്‌കാരം കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യ രംഗത്തെ വിവിധ മേഖലകളില്‍ നാല്‍പത് വര്‍ഷത്തെ അനൂഭവ പരിചയമുള്ള അദ്ദേഹം മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുളള പുരസ്‌കാരമാണ് എഴുത്തുപുരസ്‌കാരം. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 21ന് കൊയിലാണ്ടിയില്‍ നടക്കുന്ന പേരക്ക ബുക്‌സ് സംസ്ഥാന ബാലസാഹിത്യ ക്യാമ്പില്‍ കല്‍പ്പറ്റ നാരായണന്‍ സമ്മാനിക്കും.

പേരക്ക നോവല്‍ പുരസ്‌കാരം സുനിത കാത്തുവിന്റെ ‘റൂഹോയുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനാണ്. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്യും. സംസ്ഥാന ബാല സാഹിത്യട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ചടങ്ങി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബാലസാഹിത്യ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ അംഗങ്ങളാകും. 25ലേറെ എഴുത്തുകാര്‍ വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കും.

പേരക്ക ബുക്‌സ് പ്രഥമ പുരസ്‌കാരം
സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും
നോവല്‍ പുരസ്‌കാരം സുനിത കാത്തുവിനും

Share

Leave a Reply

Your email address will not be published. Required fields are marked *