യു.എ ഖാദര്‍ നോവല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

യു.എ ഖാദര്‍ നോവല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

കോഴിക്കോട്: പേരക്ക ബുക്‌സ് രണ്ടാമത് യു.എ ഖാദര്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2020, 2021, 2022, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് ഇത്തവണ പരിഗണിക്കുന്നത്.
പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പേരക്ക എട്ടാമത് വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കും.പ്രസിദ്ധീകരിച്ച നോവലുകളുടെ മൂന്നു കോപ്പികള്‍ വീതം മാര്‍ച്ച് 1 നകം ഹംസ ആലുങ്ങല്‍, പേരക്ക ബുക്‌സ് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ,് റൂം നമ്പര്‍ 23, മാവൂര്‍ റോഡ്, കോഴിക്കോട് 4, 9946570745 എന്ന വിലാസത്തില്‍ അയക്കണം.
വാര്‍ത്താസമ്മേളനത്തില്‍ പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കീഴരിയൂര്‍ ഷാജി, ബിനേഷ് ചേമഞ്ചേരി, ബിന്ദുബാബു എന്നിവര്‍ പങ്കെടുത്തു.
വിവരങ്ങള്‍ക്ക് ഹംസ ആലുങ്ങല്‍,9946570745, 8921761379

 

 

യു.എ ഖാദര്‍ നോവല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *