തിരുവനന്തപുരം; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും അതി തീവ്ര മഴ പെയ്യാന്‍ സാധ്യയുള്ളതിനാല് മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടുണ്ട്. മാന്നാര്‍ കടലിടുക്കിന്റെ മുകളില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂന മര്‍ദ്ദമാണ് മഴക്ക് കാരണം.
