കോഴിക്കോട്:പ്രമുഖ അധ്യാപകനും അന്താ രാഷ്ട്ര പരിശീലകനും കോളമിസ്റ്റുമായ ഡോ. ഇസ്മായില്‍ മരിതേരി രത്തന്‍ ടാറ്റ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി.
ഇന്ത്യയിലെ മികച്ച വ്യക്തിത്വങ്ങളെ കണ്ടെത്തി നല്‍കുന്ന പുരസ്‌കാരമാണ് ഇത്.ഗ്രാമീണമേഖലയിലെ ശാക്തീകരണത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ഒരു പരിശീലകന്‍ എന്ന നിലയ്ക്കുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെഏറ്റവും മികച്ച പ്ലസ്ടു അധ്യാപകനുള്ള അസറ്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഫെബ്രുവരി 10ന് മഹാരാഷ്ട്ര സദനില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ഡോ. ഇസ്മായില്‍ മരിതേരിക്ക്
രത്തന്‍ ടാറ്റ നാഷനല്‍ ഐക്കണ്‍ അവാര്‍ഡ്