കേരളത്തോടുള്ള അവഗണന; എല്‍ഡിഎഫ് ആദായ നികുതി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുക; ഐഎന്‍എല്‍

കേരളത്തോടുള്ള അവഗണന; എല്‍ഡിഎഫ് ആദായ നികുതി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുക; ഐഎന്‍എല്‍

കേരളത്തോടുള്ള അവഗണന; എല്‍ഡിഎഫ് ആദായ നികുതി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുക; ഐഎന്‍എല്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 5ന് (വ്യാഴം) ആദായ നികുതി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും, സത്യാഗ്രഹവും വിജയിപ്പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിനെ പൊതു സമൂഹത്തിനിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. കേന്ദ്രം നല്‍കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതെ, സംസ്ഥാനത്തെ ബുദ്ധിമുട്ടിച്ചിട്ടും പിണറായി സര്‍ക്കാര്‍, ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ യുഡിഎഫ് തുടരുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്. ദുരന്തബാധിതരെ സഹായിക്കാനുളള ഈ സമരത്തില്‍  ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണമെന്നും, ജില്ലയിലെ മുഴുവന്‍ ഐഎന്‍എല്‍ പ്രവര്‍ത്തകരും സമരത്തില്‍ അണിനിരക്കുമെന്നും ജില്ലാപ്രസിഡന്റ് ശോഭാ അബൂബക്കര്‍ ഹാജി ജില്ലാ സെക്രട്ടറി ഒപി അബ്ദുറഹ്‌മാന്‍ ട്രഷറര്‍ പിഎന്‍കെ അബ്ദുല്ല എന്നിവര്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *