നയന്‍താരയ്ക്കെതിരേ ധനുഷ് കോടതിയില്‍

നയന്‍താരയ്ക്കെതിരേ ധനുഷ് കോടതിയില്‍

ചെന്നൈ: ഹോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കെതിരേ നടന്‍ ധനുഷ് മദ്രാസ് ഹൈകോടതിയില്‍. ധനുഷിന്റെ തമിഴ് ചിത്രമായ
‘നാനും റൗഡി താന്‍’ എന്ന സിനിമയിലെ ചില ദൃശ്യങ്ങള്‍ നയന്‍താരയുടെ ജീവിത കഥപറയുന്ന നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ധനുഷ് കേസ് ഫയല്‍ ചെയ്തത്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ധനുഷിന്റെ ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നയന്‍താരക്ക് ധനുഷ് നോട്ടീസ് അയച്ചിരുന്നു.മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വലിയ വിവാദമായി.
2014-ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് ‘നാനും റൗഡി താന്‍’. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.

 

 

നയന്‍താരയ്ക്കെതിരേ ധനുഷ് കോടതിയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *