കോഴിക്കോട്: വഖഫ് ബോര്‍ഡുകളെ നോക്കുകുത്തികളാക്കി നിര്‍ത്തി ശതകോടികളുടെ വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ കുടില നീക്കത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പിക്കണമെന്നവശ്യപ്പെട്ടുകൊണ്ട് മാനാഞ്ചിറ കിഡ്സന്‍ കോര്‍ണറില്‍ ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വഖഫ് സംരക്ഷണ സദസ്സ് സങ്കടിപ്പിക്കുകയാണ്. സംസ്ഥാന സെക്രട്ടറി ഖാസിം ഇരിക്കൂര്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പര്‍ സഖാവ് മെഹ്ബൂബ് മുഖ്യ പ്രഭാഷണം നടത്തും.
ഐ എന്‍ എല്‍. വഖഫ് സംരക്ഷണ ദിനം ഇന്ന്