തിരുവനന്തപുരം : കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കേരളത്തിലെത്തും. ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് മന്ത്രി അബ്ദുറഹ്മാന് സ്ഥിരീകരിച്ചു. ലയണല്‍ മെസ്സി അടക്കമുളള ടീം അര്‍ജന്റീനയാണ് കേരളത്തിലെത്തുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ടീം മാനേജ്മെന്റുമായി സ്പെയിനില്‍ വെച്ച്ചര്ച്ച നടത്തിയെന്നും അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കുമെന്നും ലയണല്‍ മെസി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തും.കൊച്ചിയാണ് മത്സരത്തിനായി പരിഗണിച്ചത്. ഒരുപാട് കാണികളെ ഉള്‍ക്കൊള്ളാന്‍ മഞ്ചേരി സ്റ്റേഡിയം പറ്റാത്തതിനാലാണ് കൊച്ചിക്ക് പ്രഥമ പരിഗണന നല്‍കിയത്. എതിര് ടീം ആരെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.