സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും സംഘടിപ്പിച്ചു

സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും സംഘടിപ്പിച്ചു

സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും സംഘടിപ്പിച്ചു

 

കോഴിക്കോട്: ഇ.വി. ആലിക്കുട്ടി ഹാജി മെമ്മോറിയല്‍ നന്മ തണല്‍ ഡയാലിസ് ആന്‍ഡ് ഫിസിയോതെറാപ്പി സെന്റര്‍ അരിക്കുളവും ട്രീനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴിക്കോടും തണല്‍ വടകരയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പും
നേത്രരോഗ പരിശോധന ക്യാമ്പും അരിക്കുളം തണലില്‍ വെച്ച് നടത്തി. പാറക്കുളങ്ങര കെ.പി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
എന്‍.എസ്.എസ് യൂണിറ്റിന്റെയും തണല്‍ വനിതാവിങ് എന്നിവരും ക്യാമ്പില്‍ സഹകരിച്ചു. അരിക്കുളം നന്‍മ തണലിലെ രോഗികള്‍ക്ക് വേണ്ടി നിടും പൊയില്‍ നിടിയ പറമ്പില്‍ റാഫി തന്റെ ചികിത്സ കഴിഞ്ഞ് ബാക്കി വന്ന സംഖ്യ 2 ലക്ഷം രൂപ നിടുംപൊയില്‍ മഹല്ല് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഹാജി വൈസ് പ്രസിഡന്റ് ബി സി അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് തണല്‍ പ്രസിഡന്റ് അഡ്വക്കറ്റ് ടിപി മുഹമ്മദ് ബഷീറിന് കൈമാറി. ചടങ്ങില്‍ തണല്‍ സെക്രട്ടറി. ടി പി അബ്ദുല്ലത്തീഫ്, ട്രഷറര്‍ മുസ്തഫ നന്മന, അരിക്കുള ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ സജീഷ് കുമാര്‍, കെ ഇമ്പിച്ചി ആലി, എ.കെ.എന്‍ അടിയോടി സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *