കോഴിക്കോട്: ആള് ഇന്ത്യാ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന ഘടകത്തിന്റെ 2-ാമത് മേഖലാ സമ്മേളനം 9ന് (ശിനിയാഴ്ച) കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം ചെയ്യും. എം.എകെ.രാഘവന് എം.പി, മേയര്‍ ഡോ.ബീന ഫിലിപ്പ്, കേന്ദ്രീയ വിദ്യാലയ സംഘതന്‍ എറണാകുളം റീജിയന് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.സന്തോഷ് കുമാര്‍ എന്നിവരും സംബന്ധിക്കും. 41 കേന്ദ്രീയ വിദ്യാലയങ്ങളിലെ 400ഓളം പേര് ഉദ്ഘാടന ചടങ്ങിലും തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 75 പേരും പങ്കെടുക്കും. ചടങ്ങില്‍ വിരമിച്ച അധ്യാപകരെയും നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും ആദരിക്കുമെന്നവര് കൂട്ടിച്ചേര്‍ത്തു.