കോഴിക്കോട്: ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ഓണം സ്വര്‍ണ്ണോത്സവം 2024 നാളെ(ചൊവ്വ) കാലത്ത് 11 മണിക്ക് മറീന റസിഡന്‍സിയില്‍ നടക്കും. എം.കെ.രാഘവന്.എം.പി.ഉദ്ഘാടനം ചെയ്യും.ഡോക്ടര്‍.എം.കെ.മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ആഗസ്ത് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഓണംസ്വര്ണ്ണോത്സവം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ നാലായിരത്തോളം വ്യാപാരികള്‍ ഇതില്‍ പങ്കാളികളായി. 15 ലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് പദ്ധതി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബംബര്‍ സമ്മാനമായി 100 പവനും ഒന്നാം സമ്മാനമായി 25 പവനും രണ്ടാം സമ്മാനമായി 10 പവനും, മൂന്നാം സമ്മാനമായി 5 പവനും നല്‍കും.
കൂടാതെ 100 ഗ്രാം വീതം 100 പേര്‍ക്ക് 10 കിലോ വെള്ളിയും, ഒരു ഗ്രാം സ്വര്‍ണ്ണം വീതം 1100ലധികം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്,അബ്ദുല്‍ അസീസ് ഏര്‍ബാദ്,, സക്കീര്‍ ഹുസൈന്, ഫൈസല്‍ അമീന് എന്നിവര്‍ സംബന്ധിച്ചു.