കോഴിക്കോട്:മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ഫാറൂഖ് കോളേജിന്റെ പ്രവര്‍ത്തന ചിലവുകള്‍ക്ക് വേണ്ടി വഖഫ് ചെയ്യപ്പെട്ട ചെറായി ബീച്ചിലെ 404 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷന് അത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തുകയും തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡ് നിയാമാനുസൃതം നടപടി സ്വീകരിച്ചു വരികയാണ്.
എന്നാല്‍ ഇപ്പോള്‍ അനധികൃത കയ്യേറ്റക്കാരായ ചില തല്പരകക്ഷികള് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്ദ്ധയുണ്ടാക്കാനുതകുന്ന തരത്തിലുള്ള വിദ്വേഷ പ്രചരണം അഴിച്ചു വിടുകയും വഖഫ് സംവിധാനത്തിനും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനും ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ്.
നിര്‍ദ്ദിഷ്ട വഖഫ് ഭേദഗതി നിയമത്തിന് അനുകൂലമായ പൊതു ബോധം സൃഷ്ടിക്കാനും രണ്ടു പ്രബല സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ഉണ്ടാക്കാനും ആസൂത്രിതമായ പ്രവര്‍ത്തനം നടന്നു വരികയാണ്. സെന്‍സിറ്റീവായ ചെറായി പോലുള്ള തീര പ്രദേശങ്ങളില്‍ വര്‍ഗീയത വളര്‍ത്തുന്ന റിസോര്‍ട്ട് മാഫിയകളെയും ഇത്തരം വര്‍ഗീയ ശക്തികളെയും നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട്
ഡോ:പി ഉണ്ണീനും, ജനറല്‍ സെക്രട്ടറി എഞ്ചി:പി.മമ്മത് കോയയും ആവശ്യപ്പെട്ടു.
ചെറായി വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാന്‍
സര്‍ക്കാര്‍ തയ്യാറാവണം എം എസ് എസ്