കേരള ദളിത് ഫെഡറേഷന്‍ (ഡി) കെഡിഎഫ് ലയന സമ്മേളനം 20ന്
കോഴിക്കോട്: പി രാമഭദ്രന്‍ നേതൃത്വം നല്‍കുന്ന കെഡിഎഫില്‍ മുന്‍ കെ.പി.സി.സി മെമ്പറും പ്രമുഖ സഹകാരിയുമായ കെ.വി സുബ്രഹ്‌മണ്യന്‍ നയിക്കുന്ന കേരള ദളിത് ഫെഡറേഷന്‍(ഡെമോക്രാറ്റിക്ക്) ലയിക്കുമെന്ന് കെവി സുബ്രമണ്യന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 20ന് ഞായര്‍ രാവിലെ 10മണിക്ക് ശിക്ഷക് സദനില്‍ നടക്കുന്ന ലയന സമ്മേളനം കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും സംസ്ഥാന കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാനുമയ പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്യും.
പട്ടികജാതി പട്ടകവര്‍ഗ വിഭാഗങ്ങളുടെ അതിജീവനത്തിനായി കെഡിഎഫ് നടത്തുന്ന ഇടപെടലുകള്‍ അംഗീകരിച്ചാണ് ലയിക്കാന്‍ തീരുമാനമെടുത്തത്.
മാതൃസംഘടനയിലേക്കുള്ള മടങ്ങിപ്പോക്കാണിത്. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഐക്യം അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള തവേത്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പി രാമഭദ്രന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണെന്നും, ഐക്യത്തിലൂടെ ഭാവിയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നും കെ.വി സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു.