പി.വി.ജി സ്മരണാഞ്ജലി ഇന്ന്

പി.വി.ജി സ്മരണാഞ്ജലി ഇന്ന്

കോഴിക്കോട്: പി.വി.ഗംഗാധരന്‍ സ്മരണാഞ്ജലി ഇന്ന്. വൈകുന്നേരം 4 മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി പ്രസിഡണ്ട് ഡോ.കെ.മൊയ്തു അധ്യക്ഷത വഹിക്കും. മുന്‍ എം.പി.കെ.മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും. സിനിമാ നടന്‍ സുധീഷ് പി.വി.ജി അനുസ്മരണ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ . പ്രവീണ്‍ കുമാര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, യൂണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി വര്‍ക്കിംഗ് പ്രസിഡണ്ട് എം ഷാഹുല്‍ ഹമീദ്,കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്ഡസ്ട്രി പ്രസിഡണ്ട് വിനീഷ് വിദ്യാധരന്‍,റോട്ടറി ക്ലബ്, കാലിക്കറ്റ് ഈസ്റ്റ് പ്രസിഡണ്ട് അഡ്വ. കെ. ശ്രീകുമാര്‍,അഡ്വ.  പി. രാധാകൃഷ്ണന്‍ ചിത്രാഞ്ജലി പ്രസിഡന്റ്,കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, വില്‍സണ്‍ സാമുവേല്‍,സുദര്‍ശന്‍ ബാലന്‍, കെ.എസ്. വെങ്കിടാചലം, കെ.പി.അബൂബക്കര്‍, സിനിമാ നിര്‍മ്മാതാവ് വി. പി. മാധവന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
പി.വി.ചന്ദ്രന്‍, ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി, സി.രമേശ്, പുത്തൂര്‍മഠം ചന്ദ്രന്‍, എം.അരവിന്ദന്‍, എസ്. എ. അബൂബക്കര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.ഡ്രമാറ്റിക് അക്കാദമി ജന.സെക്രട്ടറി ടി.പി.വാസു സ്വാഗതവും അഡ്വ എം രാജന്‍ നന്ദിയും പറയും.

 

 

 

പി.വി.ജി സ്മരണാഞ്ജലി ഇന്ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *