നാടന്‍പാട്ട് -നാട്ടറിവ് ശില്പശാല നവ്യാനുഭവമായി

നാടന്‍പാട്ട് -നാട്ടറിവ് ശില്പശാല നവ്യാനുഭവമായി

കോഴിക്കോട് :പാട്ടുകൂട്ടം കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന കലാശില്പശാല പരമ്പരയുടെ രണ്ടാം ഘട്ടമായി നടത്തിയ ‘നാടന്‍പാട്ട് നാട്ടറിവ് ശില്പശാല നവ്യാനുഭവമായി. ഇസ്ലാമിക് യൂത്ത് സെന്റര്‍ ഹാളില്‍ നടന്ന ശില്പശാലയും കൂട്ടാളികള്‍ക്കൊരു കൈത്താങ്ങ് പരിപാടിയും പ്രശസ്ത ഗോത്രകലാകാരനും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ഷിംജിത്ത് ബങ്കളം (കാസര്‍കോട് )ഉദ്ഘാടനം ചെയ്തു. നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ല പ്രസിഡന്റ് റീജു ആവള മുഖ്യാതിഥിയായി. കലാമണ്ഡലം സത്യവ്രതന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനഉദ്ഘാടനവും നിര്‍വ്വഹിച്ചു.പാട്ടുകൂട്ടം കോഴിക്കോട് ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു.
ഫോക്ലോര്‍ എന്ന വിഷയത്തില്‍ തുടങ്ങി നാടോടി സംഗീതത്തിന്റെയും നാട്ടറിവുകളുടെയും ഉള്ളടക്കം പ്രതിപാദിക്കുന്ന ആറ് വിഷയാവതരണങ്ങളും സംവാദവും ശില്പശാലയുടെ ഭാഗമായി നടന്നു.
ഫോക്ലോര്‍ ഫോക് ആര്‍ട്‌സ് ഫോക്‌സോങ്, നാടന്‍പാട്ടുകളുടെ സവിശേഷതകള്‍ വര്‍ഗ്ഗീകരണം ഘടന, നാടോടി സംഗീതവും താള വാദ്യപ്രയോഗവും, എഴുത്തുവഴിയിലെ നാടന്‍പാട്ടുകള്‍, നാടന്‍പാട്ട് മത്സരത്തിന്റെ വിധിനിര്‍ണയരീതിശാസ്ത്രം, വാമൊഴി വഴക്കം, വാമൊഴിത്താളം എന്നീ സെഷനുകളില്‍ പ്രഗത്ഭരായ റിസോഴ്‌സ് പേഴ്‌സണ്‍സ് ക്ലാസെടുത്തു.പാട്ടുകൂട്ടം ജോയിന്‍ ഡയറക്ടര്‍ കോട്ടക്കല്‍ ഭാസ്‌കരന്‍,നാട്ടുകലാകാരക്കൂട്ടം സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി രജനി, സജീവന്‍ കൊയിലാണ്ടി,കെ ടി പി മുനീറ, രവി കീഴരിയൂര്‍, ലത നാരായണന്‍, ഇ സ്‌നേഹരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാട്ടുകൂട്ടം പ്രോഗ്രാം ക്രിയേറ്റീവ് ഡയറക്ടര്‍ സന്ദീപ് സത്യന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി കെ സുജിത് കുമാര്‍ നന്ദിയും പറഞ്ഞു.ശില്പശാലയില്‍ നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. പി കെ സുജിത് കുമാര്‍,നൗഷാദ് മാവേലി എന്നിവര്‍ ഭക്ഷ്യകിറ്റ് വിതരണം നിര്‍വ്വഹിച്ചു.

 

നാടന്‍പാട്ട് -നാട്ടറിവ് ശില്പശാല നവ്യാനുഭവമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *