തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ ഭക്ഷണം കൊടുക്കാന്‍ കൂടു തുറക്കാന്‍ വന്നപ്പോഴാണ് കുരങ്ങുകള്‍ നഷ്ടമായതറിഞ്ഞത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്.
നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മഹഗണി മരത്തില്‍ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു.

 

 

 

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

 

Share

Leave a Reply

Your email address will not be published. Required fields are marked *