ലോറിയില്‍ കണ്ട മൃതദേഹം അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം

ലോറിയില്‍ കണ്ട മൃതദേഹം അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം

ഷിരൂര്‍ (കര്‍ണാടക): ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെടുത്ത ലോറിക്കുള്ളില്‍ കണ്ട മൃതദേഹ ഭാഗങ്ങള്‍ അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം. ഇതോടെ മൃതദേഹം അര്‍ജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അര്‍ജുന്റെ കുടുംബാംഗങ്ങള്‍ ഉടന്‍ കോഴിക്കോട്ടേക്ക് പുറപ്പെടും.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് 71 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് കണ്ടെടുത്തത്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍നിന്ന് കണ്ടെടുത്തത്. ഗംഗാവലി പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍നിന്നാണ് ലോറി ഉയര്‍ത്തിയെടുത്തത്.

 

 

 

ലോറിയില്‍ കണ്ട മൃതദേഹം അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം

Share

Leave a Reply

Your email address will not be published. Required fields are marked *