പേരക്ക ബുക്സ് യു.എ ഖാദര്‍ കഥാ പുരസ്‌കാരം ഇ.കെ ഷാഹിനക്ക്

പേരക്ക ബുക്സ് യു.എ ഖാദര്‍ കഥാ പുരസ്‌കാരം ഇ.കെ ഷാഹിനക്ക്

കോഴിക്കോട്: പേരക്ക ബുക്സ് ഏര്‍പ്പെടുത്തിയ പ്രഥമ യു.എ ഖാദര്‍ കഥാപുരസ്‌കാരം ഷാഹിന ഇ.കെയുടെ ‘കാറ്റും വെയിലും ഇലയും പൂവുംപോലെ’ എന്ന കഥാ സമാഹാരത്തിന്. പതിനായിരം രൂപയുടെ പുസ്തകങ്ങളും അയ്യായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ ആറിന് കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്ററില്‍ നടക്കുന്ന പേരക്ക ഏഴാം വാര്‍ഷികാഘോഷത്തില്‍ സമ്മാനിക്കുമെന്ന് പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍, ജൂറി അംഗങ്ങളായ ബിനേഷ് ചേമഞ്ചേരി, ഹംസ ആലുങ്ങല്‍, പ്രശോഭ് സാകല്യം,ബിന്ദുബാബു എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

മലയാളത്തിന്റെ പ്രിയ കവി റഫീഖ് അഹമ്മദ് ചെയര്‍മാനും ബിനേഷ് ചേമഞ്ചേരി കണ്‍വീനറും ഹംസ ആലുങ്ങല്‍, ബിന്ദുബാബു, പ്രശോഭ് സാകല്യം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. 116 കഥാ സമാഹാരങ്ങളാണ് അയച്ചുകിട്ടിയത്. ആദ്യം അന്‍പത് കഥകളും പിന്നീട് ഇരുപത്തിയഞ്ച് കഥകളും പരിഗണിച്ചു. പിന്നീട് പത്തുകഥകള്‍ തിരഞ്ഞെടുത്തു. അവസാന റൗണ്ടില്‍ ഇ.കെ ഷാഹിനയുടെ കൃതിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

രാവിലെ 10 മണിക്കാരംഭിക്കുന്ന വാര്‍ഷികാഘോഷത്തില്‍ പി.കെ ഗോപിയുടെ ഓര്‍മകളുടെ നിശ്വാസം, യു.കെ കുമാരന്റെ നോവല്ലകള്‍ തുടങ്ങി പേരക്ക പ്രസിദ്ധീകരിച്ച ഇരുപത് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. മുതിര്‍ന്ന എഴുത്തുകാര്‍ക്കുള്ള എഴുത്തുപുര പുരസ്‌കാരം, യുവ പ്രതിഭാ പുരസ്‌കാരം, പ്രവാസകഥാ പുരസ്‌കാരം, കുട്ടികള്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരമടക്കം ഏഴ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഹംസ ആലുങ്ങല്‍, പേരക്ക ബുക്സ് മാനേജിംഗ് എഡിറ്റര്‍, ജൂറി അംഗങ്ങള്‍ ബിനേഷ് ചേമഞ്ചേരി പ്രശോഭ് സാകല്യം
ബിന്ദുബാബു എന്നിവര്‍ പങ്കെടുത്തു.

 

 

പേരക്ക ബുക്സ് യു.എ ഖാദര്‍
കഥാ പുരസ്‌കാരം ഇ.കെ ഷാഹിനക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *