സി.കെ.ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം കെ.ജയകുമാറിന്

സി.കെ.ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം കെ.ജയകുമാറിന്

കോഴിക്കോട്: ഗോവന്‍ വിമോചന പോരാളിയും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും, സംസ്ഥാന സെക്രട്ടറിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന സി.കെ.ചന്ദ്രപ്പന്റെ നാമധേയത്തില്‍ യുവ കലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ സി.കെ.ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം(2024 ദിര്‍ഹം ഏകദേശം 46000 രൂപ) മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് സമ്മാനിക്കുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍ 8ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ നടക്കുന്ന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അജിത് വര്‍മ്മ, മുംതസീര്‍ എന്നിവരും പങ്കെടുത്തു.

 

 

സി.കെ.ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം കെ.ജയകുമാറിന്

Share

Leave a Reply

Your email address will not be published. Required fields are marked *