കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി

കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി

കാരശ്ശേരി: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക സമിതി സംഘടിപ്പിച്ച പരിപാടി മുന്‍ കെ.പി.സി.സി. സെക്രട്ടറിയും കാരശ്ശേരി ബാങ്ക് ചെയര്‍മാനുമായ എന്‍.കെ. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ് നേടിയ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്സ് വിഭാഗം മുന്‍ മേധാവി പ്രൊഫ: വര്‍ഗീസ് മാത്യു, പ്രവാസി ക്ഷേമ പ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരെ കാഞ്ചനമാല പൊന്നാട അണിയിച്ചു. എന്‍.കെ. അബ്ദുറഹിമാന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം
ചെയ്തു. കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ സ്മാരക സമിതി പ്രസിഡന്റ് പി.ഗംഗാധരന്‍ നായര്‍ അധ്യത വഹിച്ചു.സെക്രട്ടറി എസ്. എം.രാജേഷ്,പി.അനില്‍ ബാബു, എം.കെ.ബീരാന്‍, സ്‌നേഹരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ ടീച്ചര്‍, എ.പി,മുരളീധരന്‍, എം.പി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

 

കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണവും
അവാര്‍ഡ് ദാനവും നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *