ഇഹം ഡിജിറ്റല്‍ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

ഇഹം ഡിജിറ്റല്‍ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ സംരംഭമായ ഇഹം ഡിജിറ്റല്‍ കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപം യൂണിസണ്‍ ടവറില്‍ നവീകരിച്ച ഷോറൂം ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍, കോഴിക്കോട് നോര്‍ത്ത് എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കെ, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഷര്‍ ഒ, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്കുട്ടീവ് ഡയറക്ടര്‍മാരായ വീരാന്‍കുട്ടി, നിഷാദ് എ കെ, ഷറീജ് വി സ് മറ്റ് മാനേജ്‌മെന്റ് അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണം ഓഫറുകള്‍ക്ക് തുടക്കമായി.

ഏറ്റവും കൂടുതല്‍ കളക്ഷനും ബ്രാന്‍ഡുകളുമായി ലോകോത്തര ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്ജറ്റ്‌സ് എന്നിവയുടെ വിപുലമായ ശേഖരത്തിന് പുറമെ മികച്ച വില്‍പ്പനാനന്തര സേവനങ്ങളും ആനുകൂല്യങ്ങളും ഒപ്പം പ്രത്യേക ഓണം ഓഫറുകളും ഇഹം ഡിജിറ്റല്‍ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഓരോ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡുകള്‍ നല്‍കുന്നതിന് പുറമെ
ഇഹം ഡിജിറ്റലിന്റെ ഓഫറുകള്‍ക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്റ്. 5000 രൂപയുടെ എല്ലാ പര്‍ച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. കൂടാതെ ബമ്പര്‍ സമ്മാനമായ 2 ടൊയോട്ട ഹൈ റൈഡര്‍ കാറുകള്‍. ഒപ്പം വറളര ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ എം ഐ പര്‍ച്ചേസിനൊപ്പം 10 % ക്യാഷ് ബാക്ക്. ഒപ്പം ബാങ്ക് നല്‍കുന്ന ഒട്ടനവധി ഓഫറുകളും. ഓഫറുകള്‍ എല്ലാ സ്റ്റോറിലും ബാധകമാണ്.

 

 

 

ഇഹം ഡിജിറ്റല്‍ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *