ഒ.കെ. ശൈലജ ‘ഭാരതീയം’ പുരസ്‌ക്കാരം ഏറ്റുവാങ്ങി

ഒ.കെ. ശൈലജ ‘ഭാരതീയം’ പുരസ്‌ക്കാരം ഏറ്റുവാങ്ങി

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹറു കള്‍ച്ചറല്‍ സൊസൈറ്റി കോഴിക്കോട് കൈരളിശ്രി ഓഡിറ്റോറിയത്തില്‍ നടത്തിയ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനില്‍ നിന്നും’ ഭാരതീയം’ പുരസ്‌ക്കാരവും പ്രശസ്തിപത്രവും ഒ.കെ. ശൈലജ ഏറ്റുവാങ്ങി. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജഗത് മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു.

മുന്‍ എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ , തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, സ്വാതന്ത്ര്യ സമര സേനാനി പി.വാസു, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍
കെ.സി. അബു, പൂവച്ചല്‍ സുധീര്‍, കലാസാഹിത്യ സാംസ്‌ക്കാരിക സാമൂഹിക രംഗത്ത് പ്രശസ്തര്‍, ജീവ കാരുണ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ഒ.കെ. ശൈലജ ‘ഭാരതീയം’ പുരസ്‌ക്കാരം ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *