കോഴിക്കോട്: ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ മുഖേനെ ശേഖരിച്ച് വയനാട്ടില്‍ താല്‍കാലിക ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിത്യോപയോഗ വസ്തുക്കള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖേനെ ഐ എന്‍ എല്‍ സംസ്ഥാന കലക്ഷന്‍ സെന്ററില്‍ ഏല്‍പിച്ചു. ജില്ലാ ഭാരവാഹികളായ ഒ പി അബ്ദുല്‍ റഹിമാന്‍, പി എന്‍ കെ അബ്ദുള്ള, എയര്‍ലൈന്‍ അസീസ്, പി. കുഞ്ഞുത്, നാസര്‍ കൈതപൊയില്‍, അബൂബക്കര്‍ ഹാജി, സംസ്ഥാന കമ്മിറ്റി മെമ്പര്‍ സലാം നരിക്കുനി, ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബഷിര്‍ പാണ്ടിക ശാല, നാഷണല്‍ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കോയ എന്നിവര്‍ സംബന്ധിച്ചു.
ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി
ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി