റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ കാര്‍ഗില്‍ വിജയ ദിനം ആഘോഷിച്ചു

റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ കാര്‍ഗില്‍ വിജയ ദിനം ആഘോഷിച്ചു

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് മിഡ് ടൗണ്‍ ‘ഓപ്പറേഷന്‍ വിജയ്’ ലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് കാര്‍ഗില്‍ വിജയ ദിനം ആഘോഷിച്ചു.ശാന്തി ഗംഗ, പ്രസിഡന്റ്, റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയ പരിസരത്ത് നടന്ന പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ പികെപിവി പണിക്കരുടെ സന്ദേശം വായിച്ചു. കമാന്‍ഡര്‍ ഡി കെ പത്ര രക്തസാക്ഷി പി വി വിക്രമിനെ ഹാരമണിയിച്ചു. കേണല്‍ മായങ്ക് ഡേവ് പുഷ്പചക്രം അര്‍പ്പിച്ചു.കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് എസ്എം ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ ശ്രീജിത്ത് കെ വാരിയര്‍, സുബേദാര്‍ രാജീവ് കുമാര്‍ പിആര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഈസ്റ്റ്ഹില്‍, എന്‍ ശിവപ്രസാദ്, ആര്‍ ജയന്ത് കുമാര്‍, വിനീഷ്, പ്രസിഡന്റ് (വാക), റോട്ടറി ക്ലബ് ഭാരവാഹികള്‍, രക്ഷിതാക്കള്‍, സ്റ്റാഫും മാനേജ്‌മെന്റ് അംഗങ്ങള്‍, എന്‍ സി സി ആര്‍മി നേവി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍, ജവാന്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചു.എ പി വിനോദ് കുമാര്‍ സ്വാഗതവും സെക്രട്ടറി ഡോ.രശ്മി സുധേഷ് നന്ദിയും പറഞ്ഞു.

 

 

 

റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ കാര്‍ഗില്‍ വിജയ ദിനം ആഘോഷിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *